വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി, കുടമാളൂർ, പരിപ്പ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ സദസ്സ് നടത്തി.

Spread the love

കുടയംപടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി, കുടമാളൂർ, പരിപ്പ് യൂണീറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ സദസ്സ് നടത്തി.

കുടയംപടി യൂണിറ്റ് പ്രസിഡന്റ് ബേബി കുടയംപടിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം. കെ. തോമസുകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് സമൂഹത്തിൽ വളർന്ന് വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെക്കുറിച്ച് കോട്ടയം എക്സൈസ് പ്രിവിൻ്റീവ് ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി. യൂണീറ്റ് ജനറൽ സെക്രട്ടറി ജോണി എൻ സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. ആശംസ പ്രസംഗം നടത്തുകയും തുടർന്ന് വാർഡ് മെമ്പർ സബിതാ പ്രേജി, കുടമാളൂർ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പാലത്തൂർ, ജില്ലാ സെക്രട്ടറി എബി സി. കുര്യൻ വെട്ടിമുകൾ . യൂണിറ്റ് ജനറൽ

സെക്രട്ടറി സിറിൾ ജി. നരിക്കുഴി ,യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ,ആർപ്പുക്കര യൂണിറ്റ് ജനറൽ സെക്രട്ടറി സി.കെ. ശ്രീകുമാർ എന്നിവർആശംസ പ്രസംഗം നടത്തി. തുടർന്ന് പിരിപ്പ് യൂണീറ്റ് പ്രസിഡന്റ് മാത്യു എബ്രഹാം കൃതജ്ഞത പറഞ്ഞു.