കുടമാളൂര്‍: ചങ്ങനാശേരി അതിരൂപതയുടെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായ കുടമാളൂര്‍ സെന്‍റ് മേരീസ് ദേവാലയം സ്ഥാപിതമായതിന്‍റെ 900 വര്‍ഷ മഹാ ജൂബിലി ആഘോഷം നാളെ നടക്കും.
വൈകുന്നേരം നാലിന് ആര്‍ച്ച്‌പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടവും ഇടവകയില്‍ ശുശ്രൂഷ ചെയ്ത സഹ വൈദികരും ചേർന്ന് കൃതജ്ഞതാബലി അര്‍പ്പിക്കും.
തുടര്‍ന്ന് ആറിനു മുക്തിമാത ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
മന്ത്രി വി.എന്‍. വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ആന്‍റണി എത്തയ്ക്കാട്ട്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജസ്റ്റിന്‍ വരവുകാലായില്‍, കൈക്കാരന്‍ സോണി ജോസഫ് നെടുംതകിടി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്‌ളിന്‍ ജോസഫ് പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 7.40ന് ആറു വര്‍ഷക്കാലം ഇടവകയിലെ അജപാലന ശുശ്രൂഷാ മേഖലയില്‍ നേതൃത്വം നല്‍കിയ പ്രഥമ ആര്‍ച്ച്‌പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടത്തിന്‍റെയും ഒന്നര വര്‍ഷക്കാലം ശുശ്രൂഷ ചെയ്ത അസിസ്റ്റന്‍റ് വികാരി ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലിന്‍റെയും യാത്രയയപ്പ് സമ്മേളനം ആരംഭിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ദീപ ജോസ്, അയ്മനം പഞ്ചായത്തംഗം ത്രേസ്യാമ്മ ചാക്കോ, ഫാ.ജോസഫ് മുളവന, ഫാ. ജോയല്‍ പുന്നശേരി, സിസ്റ്റര്‍ തെരേസ് മാര്‍ട്ടിന്‍, വി.ജെ. ജോസഫ് വേളാശേരി, റിജോയി ടി. ജോസ് തുരുത്തേല്‍, പിആര്‍ഒ ജോര്‍ജ് ജോസഫ് പാണംപറമ്പില്‍, ഡോ. മാത്യു പുതിയിടം, ജോണ്‍ പി. വര്‍ഗീസ് പനച്ചിക്കല്‍, ഷൈനമ്മ ജയിംസ് പാറയില്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി ഒന്‍പതിനു സ്‌നേഹവിരുന്നോടെ സമാപിക്കും.