ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും.
പ്ലേ ഓഫ് ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.
രാത്രി 7.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ടെസ്റ്റില്‍ നിന്ന് വിരമിച്ച വിരാട് കോലിക്ക് ആദരസൂചകമായി ആരാധകര്‍ വെള്ള ജഴ്‌സി അണിഞ്ഞാണ് സ്റ്റേഡിയത്തിലെത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. 16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും.
ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും. അവസാന രണ്ട് മത്സരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകാന്‍ കൊതിക്കുകയാണ് ബെംഗളൂരു. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് ഇനി ഒരു തിരിച്ചടി പോലും താങ്ങാനാകില്ല. ഇനിയുള്ള രണ്ട് കളിയില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കണം. ആര്‍സിബിയുടെ പ്രധാന വിദേശ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറി ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തിയത് ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ടെസ്റ്റില്‍ നിന്ന് വിരമിച്ച് ക്രിക്കറ്റ് ലോകത്തെ ഞ്ഞെട്ടിച്ച വിരാട് കോലിയുടെ ബാറ്റിംഗിലേക്കും ആരാധകര്‍ ഉറ്റുനോക്കുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ മോയിന്‍ അലിയുടെ അഭാവം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. എങ്കിലും ആദ്യ മത്സരത്തിലെ കനത്ത തോല്‍വിക്ക് ആര്‍സിബിയോട് കണക്കുതീര്‍ക്കാന്‍ ഉറച്ചാണ് രഹാനെയും സംഘവും എത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേ ഓഫ് സാധ്യതയുള്ള മറ്റ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്.
ജയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് ബെംഗളൂരുവിനെ കൂടാതെയുള്ള വേദികള്‍. പാക് പ്രകോപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഡല്‍ഹിഫപഞ്ചാബ് മത്സരം 24ന് ജയ്പൂരില്‍ വീണ്ടും നടത്തും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ പോരാട്ടം.
ഫൈനല്‍ ഉള്‍പ്പടെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളും വെസ്റ്റിന്‍ഡീസിനെതിരായ പരന്പരയില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളും പ്ലേ ഓഫിന് മുന്‍പ് മടങ്ങും. വിവിധ ടീമുകള്‍ പരിക്കേറ്റവരെ മാറ്റി പകരം താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.