video
play-sharp-fill

Saturday, May 17, 2025
HomeCrimeപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ അൽ മുക്താദിർ ജ്വല്ലറി ഉടമ 2000 കോടി രൂപയുമായി മുങ്ങിയെന്ന...

പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ അൽ മുക്താദിർ ജ്വല്ലറി ഉടമ 2000 കോടി രൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു; കോട്ടയം ടി ബി റോഡിലെ ഷോറൂം തുറന്നിട്ട് ദിവസങ്ങളായി; കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവർ പെരുവഴിയിൽ; ഇരയായവരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽപ്പെട്ടവർ; കോട്ടയം ഷോറൂമിൻ്റെ പരസ്യ ബോർഡ് കാറ്റടിച്ച് മറിഞ്ഞ് വീണ് അപകടാവസ്ഥയിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ

Spread the love

കോട്ടയം: പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ അൽ മുക്താദിർ ജ്വല്ലറി ഉടമ 2000 കോടി രൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിർ ഇൻവെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍.
മതവും ദൈവത്തിന്‍റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് ഇരകള്‍ പറയുന്നത്

കോട്ടയം ടി ബി റോഡിലെ ഷോറൂം തുറന്നിട്ട് ദിവസങ്ങളായി. കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവർ പെരുവഴിയിലാണ് . പെൺമക്കളുടെ വിവാഹത്തിനും മറ്റുമായി സ്വർണം എടുക്കുന്നതിന് നിക്ഷേപം നടത്തിയവരാണ് ഇവരിൽ പലരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിങ്ങളാണെന്നും  പണം നിക്ഷേപിച്ചവർ പറയുന്നു.  ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്റസ അധ്യാപകരെയും ഏജന്‍റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്.

10 ശതമാനം ഏജൻസി കമ്മീഷൻ നല്‍കിയതിനാല്‍ അവർ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്പയിൻ നടത്തി. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വർണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച്‌ വാങ്ങിയെടുത്തു. ആദ്യമൊക്കെ ചിലർക്ക് ലാഭകരമായി സ്വർണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വർണവും സമാഹരിച്ച്‌ ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്.

ചില കടകള്‍ പാതി തുറന്ന് പരാതിയുമായി വരുന്നവരില്‍ നിന്ന് പണം 10 ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപിച്ചപ്പോള്‍ നല്‍കിയ രേഖകള്‍ കൂടി തിരികെ വാങ്ങുകയാണ്.
നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്‍റർനെറ്റ് കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നു പറഞ്ഞും ഭീഷണിയുണ്ട്. കോട്ടയം ടി ബി റോഡിലെ ഷോറൂം തുറന്നിട്ടും ദിവസങ്ങളായി. ഇവിടെയും കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവർ പെരുവഴിയിലായ അവസ്ഥയിലാണ്. കോട്ടയം ഷോറൂമിൻ്റെ പരസ്യ ബോർഡ് കാറ്റടിച്ച് മറിഞ്ഞ് വീണ് അപകടാവസ്ഥയിലായിട്ട് നാളുകൾ പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല അധികൃതർ.

കൊല്ലം ബീച്ച്‌ റോഡില്‍ പ്രവർത്തിച്ചിരുന്ന അല്‍ മുക്തദിർ ബ്രാഞ്ചായ അല്‍-ബാസിത് ജ്വല്ലറിയില്‍ മാത്രം അഡ്വാൻസ് ബുക്കിങ് നടത്തിയവരില്‍ നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന് ശാഖകളില്‍ മാത്രം 500ലേറെ നിക്ഷേപകരുണ്ട്. അഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവർ.

അതിവിദഗ്ധമായി 2000 കോടിയോളം രൂപയാണ് അൽ മുക്താദിർ ഗ്രൂപ്പ് തട്ടിയെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments