play-sharp-fill
ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി: മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി; സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷിക്കും

ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി: മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി; സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടി വന്ന വ്യാജ പരിശോധനാ ഫലം നൽകിയ മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ലാബ് അട്ച്ചു പൂട്ടുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തു വരും വരെ ഇനി ലാബ് തുറന്ന് പ്രവർത്തിക്കരുതെന്ന് ഇവർ നിർദേശിച്ചു. യുവതിയെ കാൻസറില്ലാതെ കീമോതെറാപ്പിയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആലപ്പുഴ സ്വദേശി ആലപ്പുഴ സ്വദേശിയായ രജനി നെഞ്ചിൽ മുഴയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. ഡയനോവ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വന്നതോടെ ഞായറാഴ്ച വൈകീട്ട് 3.30നാണ് സമരം നടത്തിയത്. പ്രകടമായെത്തിയവർ ലാബോറട്ടറിയിലേക്ക് ഇരച്ചുകയറി ഷട്ടർ വലിച്ചുതാഴ്ത്തി ഒരുമണിക്കൂർ ഉപരോധം നടത്തി. തുടർന്ന് ഗാന്ധിനഗർ സി.ഐ കെ.ധനപാലൻ, എസ്.ഐ വി.വിനോദ് കുമാർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ പരിശോധനക്കായി പുതിയ സാംബിളുകൾ വാങ്ങാൻ പാടില്ലെന്നും പരിശോധന ഫലങ്ങൾ രോഗികൾക്ക് വേണ്ടിതിരികെ നൽകുന്നതിന് ലാബ് തുറക്കുന്നതിന് അവസരം നൽകുകയും ചെയ്തിനെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ലാബിന് മുന്നിൽ നടന്ന ഉപരോധസമരം എ.ഐ.വൈ.എഫ് ജില്ല ജോയൻറ് സെക്രട്ടറി ലിജോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ എസ്.ഡി ഷാജിമോൻ, കെ.കെ.രാജേഷ്, എം.ജെ. മഹേഷ്, രാജേഷ് ചെങ്ങളം, കെ.ആർ. രാജേഷ്, ഒ.എസ്.അനീഷ്, മനോജ് അയ്മനം, പി.ജി.സുഗതകുമാർ എന്നിവർ പ്രസംഗിച്ചു.


കാൻസർ ചികിത്സ നടത്തിയ സംഭവത്തിൽ രണ്ടുദിവസത്തിനകം കാൻസർ ചികിത്സാ പ്രോട്ടോകോൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽകോളജിന് സമീപത്തെ സ്വകാര്യലാബിന്റെ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലാണ് രജനിയെ കാൻസർ ചികിത്സക്ക് വിധേയമാക്കിയത്. മാറിടത്തിൽ കെണ്ടത്തിയ മുഴ കാൻസറാണെന്ന സംശയത്തെത്തുടർന്ന് ഫ്രെബുവരി 28നാണ് രജനി കോട്ടയംമെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒരെണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽകോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലുമാണ് നൽകിയത്. കാൻസർ കണ്ടെത്തിയ സ്വകാര്യലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽകോളജിലെ ഡോക്ടർമാർ കീമോതൊറാപ്പി

ചെയ്തത്. ആദ്യകീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാഫലം ലഭിച്ചത്.