play-sharp-fill
കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചു: മെഡിക്കൽ കോളേജിന് സമീപം കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം: വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ ബോംബ് വച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി; അക്രമികൾ കഞ്ചാവ് മാഫിയ സംഘം

കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചു: മെഡിക്കൽ കോളേജിന് സമീപം കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം: വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ ബോംബ് വച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി; അക്രമികൾ കഞ്ചാവ് മാഫിയ സംഘം

തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജിനു സമീപം കുടമാളൂരിൽ വീടുകൾക്കും കടകൾക്കും നേരെ ഗുണ്ടാ സംഘത്തിന്റെ പെട്രോൾ ബോംബ് ആക്രമണം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും ഗുണ്ടാ സംഘം ബോംബ് വച്ച് ഭീഷണിപ്പെടുത്തി. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച്, തിരിയിട്ട ശേഷം സ്ഥാപനങ്ങൾക്കും കടകൾക്കും മുന്നിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
നിരവധി കഞ്ചാവ് കേസുകളിലും വധശ്രമം അടക്കമുള്ള ക്രിനിനൽ കേസുകളിലും പ്രതിയായ ആർപ്പൂക്കര കോലോട്ടമ്പലം സ്വദേശിയായ ജീമോൻ എന്നയാളാണ് പെട്രോൾ ബോംബ് വച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. കുടമാളൂർ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ നേതൃത്വത്തിൽ നേരത്തെ കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പ്രചാരണം സംഘടിപ്പിച്ചിരുന്നു. ജീമോന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ സംഘം സ്‌കൂൾ് വിദ്യാർത്ഥികളെ അടക്കം കെണിയിലാക്കുന്നതിനെതിരെ കുടമാളൂരിലെ ഒരു വിഭാഗം യുവാക്കൾ രംഗത്ത് എത്തിയിരുന്നു. ഈ യുവാക്കളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ജീമോനെയും സംഘത്തെയും ക്ഞ്ചാവുമായി പൊലീസ് സംഘം പിടികൂടിയതും റിമാൻഡ് ചെയ്തത്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജിമോൻ ഇപ്പോൾ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും കഞ്ചാവ് ഇടപാടുകളെയും ഈ യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഈ യുവാക്കളുടെ വീടുകളിലും സ്ഥാപനങ്ങൾക്ക് മുന്നിലും ജീമോന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പെട്രോൾ ബോംബ് വച്ച് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടർന്ന് വെസ്റ്റ് സി.ഐ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥാപനത്തിന് മുന്നിൽ നിന്നും പൊലീസ് സംഘം പെട്രോൾ ബോംബ് കണ്ടെത്തി. ഈ പെട്രോൾ ബോംബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.