‘നീതി ലഭിച്ചു, ഇനി ആര്‍ക്കും ഈ അനുഭവം ഉണ്ടാകരുത്, ഇനി എല്ലാം കോടതി തീരുമാനിക്കട്ടെ’; പ്രതികരിച്ച് അഡ്വ. ശ്യാമിലി ജസ്റ്റിൻ

Spread the love

തിരുവനന്തപുരം: ഇനി കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ.ശ്യാമിലി ജസ്റ്റിൻ പറഞ്ഞു.

തന്നെ അടിച്ചെന്ന് ബെയ്ലിൻ സമ്മതിച്ചു. അതോടെ തന്നെ തനിക്ക് നീതി ലഭിച്ചു. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. അവരില്‍ ആരൊക്കെ സാക്ഷിപറയുമെന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല.

എന്നെ അടിച്ചുവെന്നതാണ് എന്‍റെ പരാതി. അടിച്ചെന്ന് ബെയ്ലിൻ ദാസ് സമ്മതിച്ചുകഴിഞ്ഞു. ഇനി ഇത്തരത്തില്‍ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷക ജോലിയുടെ ആദ്യ വര്‍ഷങ്ങള്‍ വളരയധികം ബുദ്ധിമുട്ടേണ്ടിവരും. കഷ്ടപ്പെട്ടാലും കാര്യങ്ങള്‍ പഠിക്കാനാണ് പലരും പലതും സഹിക്കുന്നത്. ഇനി ഇത്തരം അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അവരും മുന്നോട്ടുവരണമെന്നാണ് പറയാനുള്ളതെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു.

ബാര്‍ അസോസിയേഷൻ യോഗത്തിലെ തീരുമാനങ്ങള്‍ എന്താണെന്ന് അറിയില്ല.