
തിരുവനന്തപുരം: കൊമോറിൻ മേഖലയിലും അറബിക്കടലിലുമടക്കം കാലവർഷം വ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മഴ സാധ്യത ശക്തമാകുന്നു.
ഇന്നും നാളെയും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മൂന്നാം നാള്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
കേരളത്തില്‍ മെയ് 18,19 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
18 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19 ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.