സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവം: ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന്

Spread the love

കൊച്ചി: നെടുമ്പാശേരിയില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിച്ച്‌ കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും.

ഉച്ചയ്ക്ക് 2.30ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം.
ബുധനാഴ്ച രാത്രിയാണ് ജോലി സ്ഥലത്തേക്ക് കാറില്‍ പോവുകയായിരുന്ന ഐവിനെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്‌എഫ് എസ്‌ഐ വിനയകുമാർ ദാസ്, കോണ്‍സ്റ്റബിള്‍ മോഹൻ കുമാർ എന്നിവർ കാറിടിച്ച്‌ കൊലപ്പെടുത്തിയത്.

ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ പ്രാഥമികമായി കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തില്‍ നിന്ന് രക്തം വാർന്നുപോയതും മരണകാരണമായി.