
കോട്ടയം: കേരള സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള പിഎസ് സി തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫാര്‍മസിസ്റ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചിട്ടുണ്ട്.
ആകെ 04 ഒഴിവുകളാണുള്ളത്. ജില്ല അടിസ്ഥാനത്തില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 04.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫാര്‍മസിസ്റ്റ് (മോഡേണ്‍ മെഡിസിന്‍) റിക്രൂട്ട്‌മെന്റ്. ആകെ 04 ഒഴിവുകള്‍.
തൃശൂര്‍ 01
കോഴിക്കോട് 03
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 31,100 രൂപമുതല്‍ 66800 രൂപവരെ ലഭിക്കും. പുറമെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
പ്ലസ് ടു സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
ഫാര്‍മസിയില്‍ ഡിപ്ലോമ നേടിയിരിക്കണം.
കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.