video
play-sharp-fill

കുമരകത്തേക്കുള്ള രാത്രികാല ബസ് സർവീസ് വീണ്ടും മുടങ്ങുന്നു; യാത്രക്കാർ ആശങ്കയിൽ

Spread the love

കോട്ടയം: യാത്രാദുരിതം നേരിട്ട് കുമരകംകാർ. കുമരകത്തേക്കുള്ള രാത്രികാല ബസ് സർവീസ് വീണ്ടും നിരന്തരമായി മുടങ്ങുന്നതായി പരാതി.

കുറച്ചു മാസങ്ങൾക്കു മുൻപ് സമാന രീതിയിൽ പരാതി ഉയർന്നതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുകയും ചില ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം മുടക്കമില്ലാതെയാണ് സർവീസ് മുന്നോട്ടുപോയത്. എന്നാല്‍ വീണ്ടും രാത്രികാല സർവീസ് മുടങ്ങുന്നത് പതിവു സംഭവവുമായി.

കോണത്താറ്റ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുമരകം വഴിയുള്ള യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ചേർത്തലയില്‍ നിന്നുള്ള ബസുകള്‍ കൈപ്പുഴമുട്ട്, ബണ്ട് റോഡ് തുടങ്ങിയ ഇടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്നത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം-കോട്ടയം, കുമരകം-ചേർത്തല, കുമരകം-വൈക്കം തുടങ്ങിയ റൂട്ടുകളിലെ ബസ് സർവീസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധനയും നിരീക്ഷണവും ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.