ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; വഴിയോരത്തെ നാലോളം കടകൾ തകർത്തു

Spread the love

ചിന്നക്കനാല്‍: ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. കുമളി – മൂന്നാർ സംസ്ഥാന പാതയില്‍ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് കൊമ്പൻ ഇറങ്ങിയത്. രാവിലെ നാലുമണിയോടുകൂടിയാണ് സംഭവം.

കൊമ്പൻ വലിയ നഷ്ട്ടങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും വഴിയോരത്ത്ചെ ഉണ്ടായിരുന്ന നാലോളം കടകള്‍ തകർത്തു. കൈതച്ചക്കകള്‍ സൂക്ഷിച്ചിരുന്ന കടകളാണ് തകർത്തത്. രണ്ട് മണിക്കൂറോളം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർ വഴിയില്‍ കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരുത്തിയത്.