ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍.
ഇതിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നമില്ലെന്ന് എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു.
1989 ഇല്‍ കെ.വി. ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. താൻ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട്.
ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതണ്ട. ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാർക്കും ചെയ്യരുതെന്നും ജി.സുധാകരൻ എൻജിഒ യൂണിയൻ സമ്മേളനത്തില്‍ പറഞ്ഞു. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർഥിക്ക് ലഭിക്കാറില്ല എന്നാണ് ജി സുധാകരൻ പറഞ്ഞു വന്നത്.
36 വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ചാണ് വെളിപ്പെടുത്തല്‍. വോട്ടെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്‍റെ വെളിപ്പെടുതല്‍ നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.