
ഗാന്ധിനഗർ: മരണവീട്ടില്‍ വച്ചു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവില്‍ ആർപ്പൂക്കര ചൂരക്കാവ് സ്വദേശിക്ക് കുത്തേറ്റു.
ആർപ്പൂക്കര ചൂരക്കാവ് ചേരിക്കല്‍ കൃഷ്ണകുമാറി(52)നാണ് കുത്തേറ്റത്. കൃഷ്ണകുമാർ ചുവരെഴുത്ത് കലാകാരനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സുഹൃത്തായ ചൂരക്കാവ് സ്വദേശി മനോജാണ് കുത്തിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇരുവരും ആർപ്പൂക്കര സൂര്യക്കവലയ്ക്ക് സമീപമുള്ള മരണവീട്ടില്‍ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വച്ച് ഇരുവരും നിസാരകാര്യം പറഞ്ഞു തർക്കമുണ്ടായി. പിന്നീട് ഇവർ മരണവീട്ടില്‍നിന്നു മനോജിന്റെ വീട്ടിലെത്തി സംസാരിച്ചിരിക്കെ വീണ്ടും തർക്കമുണ്ടാകുകയും മനോജ് കത്തിയെടുത്തു കൃഷ്ണകുമാറിന്റെ പുറത്ത് കുത്തുകയായിരുന്നെന്ന് പറയുന്നു.