
ദുബായ് : ഗള്‍ഫില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളും ലോകത്തെ മുൻനിര വ്യവസായികളും വിനോദസഞ്ചാരികളും ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലമാണ് ദുബായ്.
അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാർ എത്തുന്ന വിമാനത്താവളം കൂടിയാണ് ദുബായ് എയർപോർട്ട്. ഇപ്പോഴിതാ ദുബായ് എയർപോർട്ട് അടച്ചു പൂട്ടുന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വിമാനത്തവളം (ഡി.എക്സ്, ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032നകം പൂർത്തിയാകുന്നതോടെയാണ് ഡി.എക്സ്.ബി അടച്ചു പൂട്ടുക.
എയർപോർട്ടിന്റെ സ്ഥലം ഭവന, വാണിജ്യം, പരസ്യ ആവശ്യങ്ങള്‍ക്കായി പുനർവിനിയോഗിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ നിരക്ക്, ഗതാഗതം എന്നിവ മുന്നില്‍ കണ്ട് ഒരു ഡാറ്റാ അനലിറ്റിക്സ് തയ്യാറാക്കി അതിനനുസരിച്ചുള്ള പദ്ധതിയാവണം തിരഞ്ഞെടുക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറേബ്യൻ ട്രോവല്‍ മാർക്കറ്റില്‍ കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകളില്‍ ഡി.എക്സ്.ബി സി.ഇ.ഒ പോള്‍ ഗ്രിഫിത്സും വികസനപദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കിയിരുന്നു. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതുഇടങ്ങള്‍ എന്നിവ സംയോജിപ്പിച്ച വികസന സാദ്ധ്യതയ്ക്കാണ് മുൻതൂക്കം . അതേസമയം ദുബായുടെ വികസനത്തില്‍ ഡി.എക്സ്.ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശില്പം സംബന്ധമായ സവിശേഷതകള്‍ സംരക്ഷിക്കണമെന്നും നിർദ്ദേശിക്കുന്നു.