
പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി ; ഹരിയാനയിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
ചണ്ഡീഗഡ്: പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ യുവാവ് ഹരിയാനയിൽ അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നൗമാന്‍ ഇലാഹി(24)യാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്നാണ് പാനിപ്പത്ത് പൊലീസ് നൽകുന്ന വിവരം. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
യുവാവിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് പാകിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ട വിവരങ്ങളും പ്രതി ഇവര്‍ക്ക് കൈമാറിയിരുന്നതായും കര്‍ണാല്‍ പോലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റു ചിലരെയും ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
Third Eye News Live
0