
നടന്നത് അസാധാരണ സംഭവം; ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിൻ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി; കോടതിയില്‍ ഹാജരാകുന്നതില്‍ വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതി അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗണ്‍സില്‍ വിലക്ക്.
ബെയ്ലിൻ ദാസിന് കോടതിയില്‍ ഹാജരാകുന്നതില്‍ ഇന്ന് മുതല്ക്കാണ് ബാർ കൗണ്‍സില്‍ വിലക്കേർപ്പെടുത്തിയത്. അച്ചടക്ക നടപടി കഴിയുന്നത് വരെയാണ് വിലക്ക്.
ബെയ്ലിൻ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാർ കൗണ്‍സില്‍ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർ കൗണ്‍സില്‍ ഭാരവാഹികള്‍ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗണ്‍സില്‍ ചെയർമാൻ ടി.എസ്. അജിത്ത് പ്രതികരിച്ചു.
Third Eye News Live
0