കുക്കറില്‍ ഒറ്റ വിസിൽ; മിക്സിയില്‍ ഒരു അടി; അടുപ്പത്ത് രണ്ടിളക്കല്‍; ചക്ക വരട്ടിയത് റെഡി; ഇനി അധികം കഷ്ടപ്പെടണ്ട; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അങ്കമാലിക്കാരുടെ ചക്ക വരട്ടല്‍ സൂത്രം ഇതാണ്…!

Spread the love

അങ്കമാലി: ചക്ക വരട്ടിയത് ഒക്കെ പൊതുവേ മുത്തശ്ശിമാർ ഉണ്ടാക്കുന്നത് ഉരുളിയില്‍ ഒക്കെ ഇട്ട് കുറെ നേരം ഇളക്കിയൊക്കെയാണ്.
എന്നാല്‍ ഏറ്റവും സിമ്പിള്‍ ആയി നമുക്ക് ഇത് കുക്കറില്‍ ഉണ്ടാക്കിയെടുത്താലോ.?

ഇപ്പോഴത്തെ കാലഘട്ടത്തില്‍ ആർക്കും അങ്ങനെ പണിയെടുക്കാൻ ഒന്നും വലിയ താല്പര്യമില്ല. ചക്ക വരട്ടാൻ പൊതുവെ എല്ലാർക്കും മടി ആവും ല്ലേ? എന്നാല്‍ നിങ്ങള്‍ക്ക് ചക്ക വരട്ടിയത് ഉണ്ടാക്കാൻ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട. കുക്കറില്‍ തന്നെ സിമ്പിള്‍ ആയി നമുക്ക് ചക്ക വരട്ടി ഉണ്ടാക്കി എടുക്കാൻ സാധിക്കും.

ഒരു കുക്കറില്‍ ഒറ്റ വിസില്‍, മിക്സിയില്‍ ഒരു അടി, അടുപ്പത്ത് രണ്ടിളക്കല്‍, ചക്ക വരട്ടിയത് റെഡി. അപ്പോള്‍ എങ്ങിനെയാണ് ചക്കവരട്ടി തയ്യാറാക്കുന്നത് എന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്ക നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ കുരു എല്ലാം മാറ്റി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചക്ക ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്തു കുറച്ചു വെള്ളമൊഴിച്ച ശേഷം മൂന്ന് വിസിലു വരെ വേവിക്കുക. അതേസമയം തന്നെ നമുക്ക് ശർക്കരപ്പാനി ഉണ്ടാക്കണം. അതിനായി ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച്‌ തിളപ്പിച്ചെടുക്കുക. വെള്ളം നന്നായി തിളച്ചു ശർക്കര നന്നായി ഉരുകി വരുമ്ബോഴേക്കും നമുക്ക് വീണ്ടും ഇളക്കി കൊടുക്കാം. കുറച്ചു കട്ടിക്ക് തന്നെ ശർക്കരപ്പാനി കുറുക്കി എടുക്കാൻ ശ്രദ്ധിക്കുക. മൂന്നു വിസില്‍ ആയിക്കഴിഞ്ഞാല്‍ പ്രഷർ എല്ലാം പോയി കഴിഞ്ഞ് തുറന്നു നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി ചൂടാറാൻ വയ്ക്കാം. ചൂടാറി കഴിഞ്ഞാല്‍ ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

അരച്ചെടുത്ത മിക്സ് അതേ കുക്കറില്‍ തന്നെ നമുക്ക് അടുപ്പില്‍ വച്ച്‌ അതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച്‌ എടുക്കാം. കൈവിടാതെ ഇളക്കി യോജിപ്പിച്ചെടുക്കുക. ചക്കയിലെ ഈർപ്പം എല്ലാം കുറച്ച്‌ കുറഞ്ഞ ശേഷം നമുക്ക് ഇതിലേക്ക് ശർക്കരപ്പാനി അരിച്ച്‌ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് പൊടിച്ച ഏലയ്ക്കാ കൂടി ചേർത്ത് കൊടുത്ത് വീണ്ടും കൈവിടാതെ ഇളക്കുക. ഒരുവിധം ഇതെല്ലാം കൂടി കുറുകിയ ശേഷം വേണം നമുക്ക് ഇതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാൻ. നെയ്യ് നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും ചേർത്ത് കൊടുത്ത ശേഷം നമുക്കിത് തിക്കായിട്ടുള്ള ഒരു കണ്‍സിസ്റ്റൻസിയില്‍ എത്തുന്ന വരെ ഇളക്കേണ്ടതാണ്. ഹൈ ഫ്ലെയിമിലാണ് വെക്കുന്നതെങ്കില്‍ കൈവിടാതെ തന്നെ ഇളക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ അടിയില്‍ പിടിക്കുന്നതായിരിക്കും. ഇനി നമുക്ക് തീ ഓഫ് ആക്കി ഇതൊരു ബൗളിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്.