video
play-sharp-fill

കൈക്കൂലിക്കേസ്; അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷൻ ഉദ്യോഗസ്ഥ സ്വപ്‌നയ്‌ക്ക് ജാമ്യം

Spread the love

കൊച്ചി: കൈക്കൂലിക്കേസില്‍ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ് ഇൻസ്‌പെക്‌ടർ സ്വപ്‌നയ്‌ക്ക് ജാമ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൈക്കൂലിക്കേസില്‍ ഏപ്രില്‍ 30നാണ് സ്വപ്‌നയെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്.

ബില്‍ഡിംഗ് ഡ്രോയിംഗ് പെർമിറ്റിന് അനുമതി നല്‍കാൻ 25,000 രൂപയായിരുന്നു സ്വപ്‌ന കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 15,000 രൂപയാക്കി. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡില്‍ വച്ച്‌ സ്വപ്‌നയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സ്വപ്‌ന സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് നിലവില്‍ വിജിലൻസ് സംഘം. കോർപ്പറേഷൻ പരിധിയില്‍ സ്വപ്‌ന നല്‍കിയ മുഴുവൻ ബില്‍ഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്‌ഡിലൂടെ പിടിച്ചെടുത്തു.