അഞ്ച് വിമാനങ്ങളില്‍ 859 തീര്‍ത്ഥാടകര്‍ ഇന്ന് ഹജ്ജിനായി യാത്ര തിരിക്കും; കരിപ്പൂരില്‍ നിന്നും സ്ത്രീകള്‍ക്ക് മാത്രമായി സർവ്വീസുകള്‍

Spread the love

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേർ യാത്രയാവും.

കോഴിക്കോട് നിന്ന് മൂന്ന്, കണ്ണൂരില്‍ നിന്ന് രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക.
കോഴിക്കോട് നിന്നും പുലർച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്സ് 3019 നമ്പർ വിമാനത്തില്‍ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്സ് 3029 നമ്പർ വിമാനത്തില്‍ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്സ് 3039 നമ്പർ വിമാനത്തില്‍ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുക.

രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരില്‍ നിന്നും സ്ത്രീകള്‍ക്ക് മാത്രമായുള്ള സർവ്വീസുകള്‍ പൂർത്തിയാവും. കണ്ണൂരില്‍ നിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ നാല് മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 45 പുരുഷന്മാരും 126 സ്ത്രീകളും വൈകുന്നേരം 7.25 ന് പുറപ്പെടുന്ന വിമാനത്തില്‍ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം വരെ 17 വിമാനങ്ങളിലായി 2918 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. ഇതില്‍ 760 പേർ പുരുഷന്മാരും 2158 പേർ സ്ത്രീകളുമാണ്.