
കുമരകം : കോട്ടയം-കുമരകം റോഡിൽ കുമരകം പെട്രോൾ പമ്പിന് സമീപത്തെ ഹംപ് അവടെ കെണിയായി മാറുന്നു. ഹംപ് സൂചിപ്പിക്കുന്ന വെള്ളവര മാഞ്ഞതാണ് അപകടത്തിന് കാരണമാകുന്നത്.
ഇന്ന് ഹംമ്പുകടന്നപ്പോൾ കാറുകൾ കൂട്ടിയിടിച്ചു തകർന്നു. ഹുണ്ടായി വെന്യുകാറിന് പിന്നിൽ മാരുതി ഓൾട്ടോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഹംമ്പുണ്ടെന്ന് സൂചന നൽകുന്ന വെളുത്ത വര മാഞ്ഞതാണ് അപകട കാരണം.
മഹാരാഷ്ട്ര രെജിസ്ട്രേഷനുള്ള ചുമന്ന കാർ ഹംമ്പിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടു. ഇതേ തുടർന്ന് പിന്നാലെ വന്ന മാരുതി കാർ ഹുണ്ടായി കാറിന്റെ പിന്നിൽ വന്ന് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മാരുതി കാറിന്റെ മുൻഭാഗവും ഹുണ്ടായി കാറിന്റെ പിൻ ഭാഗവും തകർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹുണ്ടായി കാറിൽ നാലു പേരും മാരുതിയിൽ ഒരു പുരുഷനും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും യാത്രക്കാർക്ക് ഗുരുതര പരുക്കുകളില്ലാതെ രക്ഷപെട്ടതായും സമീപവാസികൾ പറഞ്ഞു.
കുമരകം റോഡിലെ ഹമ്പുകളിലെ മാഞ്ഞു പോയ വെള്ള വരകൾ വീണ്ടും വരക്കേണ്ടതിന്റെ ആവശ്യകതനാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്.