video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeLocalKottayamപാർട്ടി പിരിവിൽ നിന്ന് വൻതുക അടിച്ചു മാറ്റിയവർക്കെതിരേ വെടി പൊട്ടിക്കാൻ കോൺഗ്രസിലെ അസ്വസ്ഥർ കാത്തിരിക്കുന്നു: പുതിയ...

പാർട്ടി പിരിവിൽ നിന്ന് വൻതുക അടിച്ചു മാറ്റിയവർക്കെതിരേ വെടി പൊട്ടിക്കാൻ കോൺഗ്രസിലെ അസ്വസ്ഥർ കാത്തിരിക്കുന്നു: പുതിയ ഭാരവാഹി നിയമനം കൂടിയാലോചന ഇല്ലാതെയെന്നും പരാതി:കെ.സി.വേണുഗോപാലിനെതിരേ ഒരു വിഭാഗം എം.പിമാർ

Spread the love

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ അധ്യക്ഷനും ഭാരവാഹികളും ചുമതല ഏറ്റെങ്കിലും പാര്‍ട്ടിയിലെ സഹജമായ മുറുമുറുപ്പും പിണക്കവും സജീവമായി തുടരുന്നു.
വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റിയെന്നതാണ് ഒരു പറ്റം എംപിമാരുടെ പരാതി.

ഇന്നലെ കെപിസിസി ഓഫീസില്‍ നടന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് വര്‍ക്കിംഗ് കമ്മറ്റി അംഗം ശശി തരൂര്‍ അടക്കം ഒരു സംഘം ലോക്‌സഭാംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനോടുള്ള വിയോജിപ്പാണ് വിട്ടു നില്‍ക്കലിന് കാരണമെന്നറിയുന്നു. തരൂരിനെ കൂടാതെ രാജ് മോഹന്‍ ഉണ്ണിത്താന്‍, എംകെ രാഘവന്‍, വികെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കാത്തവര്‍.

വയനാട് എംപി പ്രീയങ്ക ഗാന്ധി അടക്കം 14 കോണ്‍ഗ്രസ് എംപിമാരാണ് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്ക് വിജയിച്ചത്. ഇവരില്‍ പലരും കെപിസിസി പ്രസിഡന്റ് പദവിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും സ്വപ്നം കണ്ട് നടന്നവരാണ്. പാര്‍ട്ടിക്ക് പുതിയൊരു അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പോലും പങ്കെടുക്കാത്തത്തിന് കാരണമായി ന്യായീകരണങ്ങള്‍ നിരത്തിയാലൊന്നും ഹൈക്കമാന്‍ഡ് പൊറുക്കുമോ എന്ന് കണ്ടറിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചതില്‍ എ ഗ്രൂപ്പിനും ചില എംപിമാര്‍ക്കും അസ്വസ്ഥതയുണ്ട്. കുറെ നാളുകളായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന കണ്‍വീനര്‍ സ്ഥാനം ഇപ്പോള്‍ ഗ്രൂപ്പില്ലാത്ത അടൂര്‍ പ്രകാശിന് നല്‍കിയതാണ് മുറുമുറുക്കലിന് കാരണം. എ ഗ്രൂപ്പുകാരായിരുന്ന ബെന്നി ബഹനാനും എംഎം ഹസനും കൈവശം വെച്ചിരുന്ന പദവിയാണ് പ്രകാശിന് കിട്ടിയത്.

തീരെ മെലിഞ്ഞു പോയ എ ഗ്രൂപ്പിന് ഇനി ഒരു കലാപമുണ്ടാക്കി സ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബാല്യമോ ആരോഗ്യമോ തീരെ ഇല്ല എന്ന് തന്നെ പറയാം.
പുതിയ പ്രസിഡന്റിന് അഭിനന്ദനമോ, സഹകരണമോ പേരിന് പോലും വാഗ്ദാനം ചെയ്യാതെ അകന്നു നില്‍ക്കുന്ന മുതിര്‍ന്ന എംപിമാരെ അടുപ്പിക്കുന്നതാവും സണ്ണി ജോസഫിന്റെ ആദ്യ തലവേദന. തന്നെ പറഞ്ഞു പറ്റിച്ചുവെന്ന പരാതി ആന്റോ ആന്റണിക്കുണ്ട്. വെറുമൊരു കത്തോലിക്കനാക്കി ചിത്രീകരികരിക്കുന്നതിന് പിന്നില്‍ കെ സുധാകരനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില കെപിസിസി ഭാരാവാഹികള്‍ക്ക് നേരിട്ട് കൈയുള്ളതായി ആന്റോയ്ക്ക് വിവരമുണ്ട്. ഇവരില്‍ ചിലരാണ് വെള്ളാപ്പള്ളി നടേശനെക്കൊണ്ട് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചതെന്നും ആന്റോ വിശ്വസിക്കുന്നു.

പാര്‍ട്ടിയില്‍ തല്‍കാലം ചില മുഖം മിനുക്കല്‍ പ്രക്രിയകള്‍ നടന്നാലും സ്ഥാനമാനങ്ങള്‍ക്കായുള്ള നേതാക്കളുടെ ആക്രാന്തങ്ങള്‍ക്ക് അറുതി ഉണ്ടാവില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ നേതൃത്വത്തിന്റെ കാലത്ത് സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തിയ ചലഞ്ചുകളുടെ പേരില്‍ പിരിച്ച തുക അടിച്ചു മാറ്റിയതിനെക്കുറിച്ചുള്ള വെടി പൊട്ടിക്കാന്‍ ഒരു പറ്റം നേതാക്കള്‍ തോക്കുകള്‍ തേച്ചു മിനുക്കി വരികയാണ്. പാര്‍ട്ടി പിരിവിന്റെ കണക്കുകള്‍ പുറത്തുവിട്ട് പരമാവധി നാറ്റിക്കാനാണ് ഇവരുടെ തയാറെടുപ്പ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments