‘മരണത്തെ പ്രണയിക്കണം’: പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി ; ‘എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ടു തവണ നടത്തിയ ആത്മഹത്യാശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും’ കുറിപ്പിൽ ; നെല്ലിയാനി സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇന്നലെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

Spread the love

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

video
play-sharp-fill

തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥിനി എഴുതിയിരിക്കുന്നത്.

എട്ടാം ക്ലാസ്സ്‌ മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്ത സില്‍ഫാ. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.