യുഎഇയിൽ തൊഴിലാളികളുടെ പിരിച്ചുവിടൽ വർദ്ധിക്കുന്നു; പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

Spread the love

അബുദാബി: യുഎഇയില്‍ തൊഴിലാളികളുടെ പിരിച്ചുവിടല്‍ സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ പ്രതിഫലനം മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ, ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ കൈകൊള്ളേണ്ട പ്രധാന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയുന്നത് അത്യാവശ്യമാണ്.

video
play-sharp-fill

1. ആദ്യപടിയായി, നിരാശരാകാതെ എന്തും നേരിടാൻ തയ്യാറായിരിക്കുക. മനസ്സ് ശാന്തമായി നിലനിർത്തി അടുത്ത നടപടികളെക്കുറിച്ച്‌ ചിന്തിക്കാം.

2. തൊഴില്‍ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അവസാന ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാം. ഇതിന് നല്ല ഫലം ഉണ്ടാവുകയാണെങ്കില്‍ മറ്റൊരു തൊഴില്‍ സ്ഥാപനത്തില്‍ അപേക്ഷിക്കുമ്പോൾ മികച്ച മതിപ്പുണ്ടാക്കാനും ശക്തമായ സ്വാധീനമുണ്ടാക്കാനും സഹായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും അപ്‌ഡേറ്റ് ചെയ്ത് വയ്ക്കുക. നിങ്ങൾ ഏതൊക്കെ മേഖലകളിലാണ് കഴിവ് തെളിയിച്ചിട്ടുള്ളതെന്നും തൃപ്തികരമായി ജോലി ചെയ്യാൻ സാധിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ആ മേഖലകളിൽ തൊഴിലന്വേഷണം നടത്തുക.

4. ബന്ധങ്ങള്‍ പുതുക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങളെക്കുറിച്ച്‌ അറിയാനായി ആ ബന്ധങ്ങളെ പ്രയോജനപ്പെടുത്താനും ശ്രമിക്കുക. പരിചിതരായ വ്യക്തികളുടെ സഹായത്തോടെ പുതിയ തൊഴിലുകള്‍ കണ്ടെത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

5. ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിൻ്റെ ഔദ്യോഗിക നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കുക. എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടെന്ന് കണ്ടെത്തി അതിനുള്ള ഒരുക്കങ്ങൾ നടത്തുക.

അതേസമയം, അബുദാബിയില്‍ സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോള്‍ സ്വദേശികളുടെ എണ്ണം വലിയ തോതിൽ ഉയരുകയാണ്. ഇവിടെ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള അനേകര്‍ക്കും ഭാവിയില്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടാകുന്നുണ്ട്. 475 സ്വദേശികളെയാണ് കഴിഞ്ഞ വർഷം വിമാനത്താവളത്തിലെ വിവിധ തസ്തികകളില്‍ നിയമിച്ചത്. ഇപ്പോൾ ഇവിടെയുള്ള 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്.