video
play-sharp-fill

ഓപറേഷൻ സിന്ദൂര്‍: ഒൻപത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; 100ലധികം ഭീകരവാദികള്‍ കൊല്ലപ്പെട്ടു; നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം

ഓപറേഷൻ സിന്ദൂര്‍: ഒൻപത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; 100ലധികം ഭീകരവാദികള്‍ കൊല്ലപ്പെട്ടു; നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം

Spread the love

ഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങള്‍ കൃത്യമായി തകർത്തെന്ന് സൈന്യം.

ഒൻപത് ഭീകരകേന്ദ്രങ്ങള്‍ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു.
വെടിനിർത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇതുവരെയുള്ള നടപടികള്‍ സൈന്യം വിശദീകരിച്ചത്.

മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരവാദികളുടെ താവളങ്ങള്‍ നശിപ്പിച്ചു. ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ ആയിരുന്നു. അത് കൃത്യമായി തകർത്തു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ ആക്രമണം നടത്തി.

ഒൻപത് ഭീകരവാദ കേന്ദ്രങ്ങള്‍ തകർക്കുകയും 100ലധികം ഭീകരവാദികളെ വധിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷൻ സിന്ദൂർ. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും സൈന്യം വ്യക്തമാക്കി.