Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

ഡി സി സി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം ; പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും യുവ നേതാവുമായ എം ജി കണ്ണൻ അന്തരിച്ചു

Spread the love

റാന്നി : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂർ മേലേടത്ത് എം.ജി.കണ്ണൻ (42) അന്തരിച്ചു.

ഇന്നലെ വൈകുന്നേരം നടന്ന ഡി സി സി യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടൻതന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്. 2005ൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. ആദ്യം ഇലന്തൂരിൽനിന്നും പിന്നീട് റാന്നി അങ്ങാടിയിൽനിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണൻ മികച്ച വിജയം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കണ്ണൻ ഇടക്കാലത്ത് ആക്ട‌ിങ് പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. നേരിയ വോട്ടുകൾക്ക് കഴിഞ്ഞവട്ടം പരാജയപ്പെട്ടുവെങ്കിലും ഇത്തവണ വിജയം ഉറപ്പിക്കാൻ ആയി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിക്കുകയായിരുന്നു എംജി കണ്ണൻ.

2011-13 ൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ്മണ്ഡലം പ്രസിഡന്റ്റ്, യൂത്ത് കോൺഗ്രസ് അസംബ്ലി,മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : സജിതാമോൾ, മക്കൾ :ശിവ കിരൺ, ശിവ ഹർഷൻ.