video
play-sharp-fill

“സാംസങ്ങിന്റെ ഏറ്റവും പുതിയ എസ് 25 എഡ്ജ് മോഡൽ മെയ് 13 മുതൽ വിപണിയിൽ;  ഇത് ആപ്പിളിന്  ഭീക്ഷണിയോ?, ആപ്പിൾ 17ന് മുന്നേ എസ് 25 വിപണി പിടിക്കുമോ?, ആപ്പിൾ 17 സീരിസ് വിപണിയിലെത്താൻ സെയ്റ്റംബർ ആകും.”

“സാംസങ്ങിന്റെ ഏറ്റവും പുതിയ എസ് 25 എഡ്ജ് മോഡൽ മെയ് 13 മുതൽ വിപണിയിൽ; ഇത് ആപ്പിളിന് ഭീക്ഷണിയോ?, ആപ്പിൾ 17ന് മുന്നേ എസ് 25 വിപണി പിടിക്കുമോ?, ആപ്പിൾ 17 സീരിസ് വിപണിയിലെത്താൻ സെയ്റ്റംബർ ആകും.”

Spread the love

ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്നിട്ടു നിൽക്കുന്ന കമ്പനികളാണ് ആപ്പിളും സാംസങ്ങും കഴിഞ്ഞ കുറച്ച്‌ വര്‍ഷത്തിനിടയിൽ വലിയ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സംസാങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാംക്ഷ നിറഞ്ഞ മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി, സാംസങിന്‍റെ അള്‍ട്രാ-സ്ലിം മോഡലായ ഗ്യാലക്സി എസ്25 എഡ്‌ജാണ് ഈ ഫോണ്‍. ആപ്പിളിന്‍റെ ഐഫോണ്‍ 17 ന് മുമ്പേ ഗ്യാലക്സി എസ്25 എഡ്‌ജ് ഇറക്കി വിപണി പിടിക്കാനാണ് സാംസങിന്‍റെ ശ്രമം.
സാംസങ് എസ്25 സീരീസിലെ ഏറ്റവും സൂപ്പർ സ്ലിം ആയ മൊബൈൽ ഫോണ്‍ മോഡല്‍ ആണിത്. ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയറിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും സാംസങ് ഗ്യാലക്സി എസ്25 എഡ്‌ജ്. ഇതുവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും സ്ലീം ആയ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇവ രണ്ടും.

മെയ് 13ന് ഗ്യാലക്സി എസ്25 എഡ്‌ജ് പുറത്തിറങ്ങുമെങ്കില്‍ ഐഫോണ്‍ 17 എയറിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമയം രാവിലെ 5.30നായിരിക്കും സാംസങ് ഗ്യാലക്സി എസ്25 എഡ്‌ജ് ഫോണിന്‍റെ ലോഞ്ച് നടക്കുക. ബാഴ്‌സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് എസ്25 എഡ്ജ് സാംസങ് പ്രിവ്യൂ ചെയ്തത്. സാംസങിന്‍റെ ഏറ്റവും സ്ലിമ്മായ എസ് സീരീസ് ഡിവൈസ് എന്ന നേട്ടം എസ്25 എഡ്ജ് സ്വന്തമാക്കും.