
“ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം “നരിവേട്ട” സെന്‍സറിങ് പൂര്‍ത്തിയായി. ചരിത്ര സംഭവങ്ങൾ ഓർത്തെടുക്കുന്ന ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.”
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ട. ടോവിനോ തോമസ്സിനെ നായകനാക്കി എത്തുന്ന ചിത്രമിപ്പോൾ സെൻസറിങ് പൂർത്തിയാക്കിയിരിക്കുകയാണ് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികള്‍ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കണ്ടെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോൾ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട..’ എന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓര്‍മ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ ഇത്തരം സമരങ്ങളുമായി സിനിമയെ ചേര്‍ത്തു വെച്ചുള്ള ഘടകങ്ങളാണ് സോഷ്യല്‍ മീഡിയിലിപ്പോള്‍ ചര്‍ച്ചയായത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘര്‍ഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്ന മുന്‍വിധി പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തില്‍ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുന്‍വിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍, വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിംങ്ങിലേക്ക് ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് എ ജി എസ് എന്റര്‍ടൈന്‍മെന്റ് ആണ്.