video
play-sharp-fill

Saturday, May 17, 2025
HomeMainആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍; 40 വയസാണ് പ്രായപരിധി; ഇപ്പോള്‍ അപേക്ഷിക്കാം

ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍; 40 വയസാണ് പ്രായപരിധി; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കൊച്ചി: നാഷണല്‍ ആയുഷ് മിഷൻ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. തൃശൂർ നാഷണല്‍ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലുമായാണ് പുതിയ അവസരം.

ഫാർമസിസ്റ്റ് ഹോമിയോ, ജി.എൻ.എം. നേഴ്‌സ്, മള്‍ട്ടിപർപ്പസ് വർക്കർ – കാരുണ്യ പ്രോജക്‌ട് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുക. താല്‍പര്യമുള്ളവർ മെയ് 20ന് മുൻപായി തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ നാഷണല്‍ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ഫാർമസിസ്റ്റ് ഹോമിയോ, ജിഎൻഎം നഴ്സ്, മള്‍ട്ടി പർപ്പസ് വർക്കർ റിക്രൂട്ട്മെന്റ്.

പ്രായപരിധി

40 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ നല്‍കാം.

യോഗ്യത

ഫാർമസിസ്റ്റ് (ഹോമിയോ)

സിസിപി / എൻസിപി അല്ലെങ്കില്‍ തത്തുല്യം.

ജിഎൻഎം നഴ്‌സ്

ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിഎസ് സി നഴ്‌സിങ്/ കേരള ഗവണ്‍മെന്റ് അംഗീകൃത ജിഎൻഎം നഴ്‌സിങ് കോഴ്‌സ് & കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ.

മള്‍ട്ടി പർപ്പസ് വർക്കർ

ബിഎസ് സി നഴ്‌സിങ്/ ജിഎൻഎം നഴ്‌സിങ്, കേരള നഴ്‌സിങ് & മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ.

ശമ്പളം

ഫാർമസിസ്റ്റ് : 14700 രൂപ

ജിഎൻഎം നഴ്‌സ് : 17850 രൂപ.

മള്‍ട്ടി പർപ്പസ് വർക്കർ : 15000 രൂപ.

അപേക്ഷ

ഉദ്യോഗാർത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാർഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുൻപായി തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0487 2939190 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments