നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; നാല് ദിവസത്തിനിടെ രണ്ട് വയസുകാരി ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 25 പേര്‍; കനത്ത ജാഗ്രതയില്‍ സൈന്യം; പാകിസ്ഥാന്‍റെ തുടര്‍നീക്കം നിരീക്ഷിച്ച്‌ ഇന്ത്യ; അതിര്‍ത്തി മേഖലകളില്‍ സ്ഥിതിഗതികള്‍ ശാന്തം

Spread the love

ഡൽഹി : നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 25 പേര്‍.

video
play-sharp-fill

കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി നടത്തിയ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ രണ്ടു വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

ഇന്നലെ രാത്രിയിലും കശ്മീരിലെ ഗുരേസിലും ഉറി സെക്ടറിലും പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ഷെല്ലാക്രമണം നടത്തി. ഇന്നലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ധാരണയായതോടെ ഇന്ന് രാവിലെ മുതല്‍ അതിര്‍ത്തിയിലെവിടെയും ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group