ധാരണ ലംഘിച്ചു ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം ; പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി

Spread the love

ന്യൂഡൽഹി : വെടിനിർത്തൽ ധാരണ ലംഘിച്ച പാക്കിസ്ഥാന്റെ നടപടി നിന്ദ്യമെന്ന് ഇന്ത്യ. ധാരണ ലംഘിച്ച പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

‘കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ നിലവിൽവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തുടർച്ചയായി പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ ഉടൻ ഇടപെടണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു.

ഇന്ത്യ– പാക്ക് വെടിനിർത്തൽ കരാർ‌ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പാക്കിസ്ഥാൻ അതു ലംഘിച്ചിരുന്നു. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവച്ചു. ‘‘വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്‌ഫോടനങ്ങൾ കേട്ടു.’’ – ഒമർ അബ്ദുല്ല എക്സിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group