
ഡല്‍ഹി: ജമ്മുവിലെ നഗ്രോട്ടയില്‍ ഭീകരാക്രമണം നടന്നുവെന്ന് റിപ്പോർട്ടുകള്‍. രണ്ടുപേർക്ക് പരിക്ക് പറ്റിയെന്ന് വിവരങ്ങള്‍ ലഭിച്ചു.
പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നല്‍കി അധികൃതർ. സൈനികർക്ക് ആണ് പരിക്ക് പറ്റിയെന്നും വിവരങ്ങള്‍ ഉണ്ട്.അതിനിടെ, വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഡ്രോണുകള്‍ തൊടുത്തുവിട്ടു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ ചെറുത്തതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലും ജമ്മുവിലും പലയിടത്തുനിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ജമ്മു-കശ്മീരിലെ ഉധംപൂരില്‍ പൊടുന്നനെ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ശ്രീനഗറിലും അനന്ത് നാഗിലും ഡ്രോണുകള്‍ എത്തി. ഉധംപൂരിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, രാജസ്ഥാനിലെ ബാര്‍മറിലും പൂര്‍ണമായ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇതിനെതിരെ ശക്തമായ തിരിച്ചടി ബിഎസ്‌എഫ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉടനീളം അഖ്‌നൂര്‍, രജൗറി, ആര്‍എസ് പുര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പാലന്‍വാലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായി.
ബാരാമുളളയില്‍ ഒരുഡ്രോണ്‍ വെടിവച്ചിട്ടു. സംശയകരമായ ആളില്ലാത്ത വ്യോമ വാഹനങ്ങളും പ്രത്യക്ഷപ്പെട്ടു. ബാരാമുളളയിലും ശ്രീനഗറിലും ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ജമ്മുവിലെ സാംബ ജില്ലയില്‍ എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങി.
രജൗറിയിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി. വെടിനിര്‍ത്തല്‍ ധാരണയായതായി ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗികമായി അറിയിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു.