ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് വീരമൃത്യു

Spread the love

ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു.അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഏറ്റുമുട്ടലിൽ ഉണ്ടായത്. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്.

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം.

അതിർത്തിയിലെ വെടിവയ്പ്പിൽ അദ്ദേഹത്തിനും മറ്റ് ഏഴ് പേർക്കും പരിക്കേറ്റു. മറ്റ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group