video
play-sharp-fill

ഇത് ഒറ്റക്കൊമ്പന്റെ വിളയാട്ടം; 15-ാം ദിനവും ഒരുലക്ഷത്തിൽ കുറയാതെ ബുക്കിം​ഗ്​, തുടരും മുന്നോട്ട് തന്നെ; ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലി ആറാമതാണ്; ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്

ഇത് ഒറ്റക്കൊമ്പന്റെ വിളയാട്ടം; 15-ാം ദിനവും ഒരുലക്ഷത്തിൽ കുറയാതെ ബുക്കിം​ഗ്​, തുടരും മുന്നോട്ട് തന്നെ; ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലി ആറാമതാണ്; ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്

Spread the love

രോ ദിവസവും റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം തുടരും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്.

ആ​ഗോള തലത്തിൽ 185 കോടിയിലേറെ ചിത്രം നേടി കഴിഞ്ഞുവെന്നാണ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. പുത്തൻ റിലീസുകൾ വന്നെങ്കിലും വരും ദിവസങ്ങളിലും തുടരും ആധിപത്യം തുടരുമെന്നാണ് ബുക്കിങ്ങിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ(09.05.25) കണക്ക് പ്രകാരം ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ ബുക്കിം​ഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ണൂറ്റി ഒന്നായിരം ടിക്കറ്റുകൾ വിറ്റ് ടൂറിസ്റ്റ് ഫാമിലി ആണ് രണ്ടാം സ്ഥാനത്ത്. അജയ് ദേവ് ​ഗൺ ചിത്രം റെയ്ഡ് 2, സൂര്യയുടെ റെട്രോ എന്നിവയെ പിന്നിലാക്കിയാണ് ടൂറിസ്റ്റ് ഫാമിലിയുടെ ഈ നേട്ടം. ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലി ആറാമതാണ്. ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്.

24 മണിക്കൂറിലെ ബുക്കിം​ഗ് കണക്ക് ഇങ്ങനെ

തുടരും – 121K(D15)
ടൂറിസ്റ്റ് ഫാമിലി – 91K(D9)
റെയ്ഡ് 2 – 77K(D9)
സിം​ഗിൾ – 50K(D1)
ഹിറ്റ് 3 – 29K(D9)
പ്രിൻസ് ആന്റ് ഫാമിലി – 28K(D1)
റെട്രോ – 17K(D9)
കേസരി ചാപ്റ്റർ 2 – 11K(D22)
ജഗദേക വീരുഡു അതിലോക സുന്ദരി – 16K(റി റിലീസ്)
സുഭം – 10K
പടക്കളം – 10K(D2)
സർക്കീട്ട് – 7K(D2)