video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamപാകിസ്ഥാൻ പട്ടിണിയിലേക്കോ? കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യഷാമവും: പാക് തലസ്ഥാനത്തെ എല്ലാ പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകളും അടുത്ത...

പാകിസ്ഥാൻ പട്ടിണിയിലേക്കോ? കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യഷാമവും: പാക് തലസ്ഥാനത്തെ എല്ലാ പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപ്പിറ്റല്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Spread the love

ഇസ്ലാമാബാദ്: ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പാകിസ്ഥാനില്‍ കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യഷാമവും. പാക് തലസ്ഥാനത്തെ എല്ലാ പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപ്പിറ്റല്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ 48 മണിക്കൂര്‍ നേരത്തേക്ക് തലസ്ഥാന മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കോ പൊതുഗതാഗത സംവിധാനങ്ങള്‍ക്കോ വാണിജ്യ വാഹനങ്ങള്‍ക്കോ ഇന്ധനം ലഭിക്കില്ലന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന പാക് സൈനികര്‍ കുറഞ്ഞ റേഷനെയും ഇന്ധന വിഹിതത്തെയും കുറിച്ച്‌ പരാതിപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാജ്യത്തിന്റെ ഭക്ഷ്യകരുതല്‍ ശേഖരത്തിലും കുറവ് വന്നിട്ടുണ്ട്. ഗോതമ്ബ് ക്ഷാമം പാക്കിസ്ഥാനില്‍ നേരിടുന്നുണ്ട്. സൈനിക പരിശീലനങ്ങള്‍ ഇതിനോടകം കുറച്ചിട്ടുണ്ട്, വിതരണ ശൃംഖലകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍, ഒരു പൂര്‍ണ്ണ യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാന്റെ ഇന്ധനവും വെടിക്കോപ്പുകളും മൂന്നോ നാലോ ദിവസം മാത്രമേ നിലനില്‍ക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, യുദ്ധം ഉണ്ടായാലും ഇന്ത്യയെ ഇന്ധന ഭക്ഷ്യവസ്തു ക്ഷാമവും ബാധിക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. രണ്ട് മാസത്തിലേറെ രാജ്യത്തിന് ഉപയോഗിക്കാനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതലുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി.
ഗോതമ്ബ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പെട്രോളിയം ഉപ്തന്നങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്ത് നിന്നുള്ള വിതരണം നിലച്ചാലും രാജ്യത്തിന് 70-74 ദിവസം വരെ ഉപയോഗിക്കാനവശ്യമായ പെട്രോളിയം

ഉത്പന്നങ്ങള്‍ കരുതിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ കമ്ബനികളുടെ പക്കല്‍ 60-64 ദിവസം വരെ ഉപയോഗിക്കാന്‍ ആവശ്യമായ ഇന്ധനവും ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരത്തില്‍ പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്റ്റോക്കും നിലവിലുണ്ട്. ആഗോള വിപണിയില്‍ വിലയിടിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ എണ്ണക്കമ്ബനികള്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി ശേഖരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇത് രാജ്യത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് ആണ് അടിയന്തര സാഹചര്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുള്ളത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അടുത്ത മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 66.17 മില്യന്‍ ടണ്‍ ധാന്യങ്ങളാണ് രാജ്യത്ത് കരുതലുള്ളത്.
പരിപ്പ്, കടല തുടങ്ങിയ പയറ് വര്‍ഗങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. 1.6-1.7 മില്യന്‍ ടണ്‍ ഭക്ഷ്യ എണ്ണയും രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ട്. സാധാരണ ഒരു മാസത്തെ സ്റ്റോക്ക് സൂക്ഷിക്കാറുണ്ടെങ്കിലും നിലവില്‍ 20-25 ദിവസത്തേക്ക് മാത്രമേ ബാക്കിയുള്ളൂ. അടുത്ത ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Shared Via Malayalam Editor : http://bit.ly/mtmandroid

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments