
ന്യുയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറുമായി സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തില്‍ അയവ് വരുത്തണമെന്ന് അദ്ദേഹം പാക് സൈനിക മേധാവിയോട് ആവശ്യപ്പെട്ടു. ഭാവിയിലെ സംഘർഷങ്ങള്‍ ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിയാത്മക ചർച്ചകള്‍ ആരംഭിക്കുന്നതിനുള്ള സഹായവും റൂബിയോ വാഗ്ദാനം ചെയ്തു.
നേരത്തെ, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും റൂബിയോ സംസാരിച്ചിരുന്നു. സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള എല്ലാ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാൻ പാകിസ്ഥാൻ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘർഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സാഹചര്യം ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളുമായും നല്ല ബന്ധമുണ്ട്. രണ്ടു പേരെയും നന്നായി അറിയാം. അവർ അത് പരിഹരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ വഴി ഇന്ത്യ തിരിച്ചടി നല്‍കിയതോടെ പകരത്തിന് പകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.