വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സൈനികനായ വരൻ അതിർത്തിയിൽ: ഭാര്യയുടെ വികാര നിർഭരമായ യാത്രയയപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി: രാജ്യത്തേക്കാൾ മറ്റൊന്നുമില്ലെന്ന ഭാര്യയുടെ വാക്കുകൾ ശ്രദ്ധേയമായി

Spread the love

ഡൽഹി: വ്യക്തിപരമായ ജീവിതത്തേക്കാള്‍ ദേശീയ കടമയാണ് പ്രധാനമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്ജല്‍ഗാവിലെ പച്ചോറ താലൂക്കിലെ പുങ്കാവിലാണ് സംഭവം.
മെയ് 5നാണ് സൈനികനായ മനോജ് ജ്ഞാനേശ്വർ പാട്ടീല്‍ വിവാഹിതനായത്.

video
play-sharp-fill

ഇന്ത്യ – പാക് സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മെയ് 8ന് ജോലിയില്‍ തിരിച്ചു കയറാൻ അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചു. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ രാജ്യത്തെ സേവിക്കാനായി ഭർത്താവിനെ യാത്രയയച്ച ഭാര്യയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.

സൈനികന്റെ ഭാര്യയും കുടുംബവും അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാൻ പച്ചോറ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും താൻ അവരോടൊപ്പമുണ്ടെന്നും നവവധു യാമിനി പാട്ടീല്‍ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ തന്റെ സിന്ദൂരം അയയ്ക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈനികനായ മനോജ് ജ്ഞാനേശ്വർ പാട്ടീല്‍ മെയ് അഞ്ചിനാണ് പച്ചോറയിലെ കലാമസ്ര ഗ്രാമത്തിലെ യാമിനിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇവരുടെ ആചാരപ്രകം ഉള്ള സത്യനാരായണ പൂജ മെയ് 9നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അതിന് മുൻപ് തന്നെ

ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത് തിരിച്ചു ജോലിയില്‍ പ്രവേശിക്കാൻ സൈനികന് നിർദേശം ലഭിച്ചു. അത്തരമൊരു സാഹചര്യത്തില്‍ തന്റെ രാജ്യത്തിന് മുൻഗണന നല്‍കി മനോജ് പാട്ടീല്‍ മെയ് 8ന് തന്നെ അതിർത്തിയിലേക്ക് പുറപ്പെടുകയായിരുന്നു.