ന്യൂഡൽഹി∙ ഹരിയാനയിലെ സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ തകർത്ത് ഇന്ത്യ. ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്….
ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സിർസ. ഡൽഹി ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ മിസൈലാക്രമണശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു മറുപടിയായാണ് പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്….
തുടർച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാൻ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണ സജ്ജമായ ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായാണു വിവരം. വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകൾ കണ്ടെത്തിയത്. രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ …

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെ ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പലതവണ വെടിവയ്പ്പും നടത്തി. പഞ്ചാബിലെ ഫിറോസ്പുരിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജനവാസമേഖലയിൽ ഒരു ഡ്രോൺ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചാബിലെ ജനവാസ മേഖലകളിലേക്ക് പാക്കിസ്ഥാനിൽനിന്നുള്ള ഡ്രോണുകൾ എത്തിയതായി എഎപി എംപി രാഘവ് ചദ്ദ പറഞ്ഞു. ‘‘ഭീകരവാദികളുടെ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാക്കിസ്ഥാൻ ഒരിക്കൽ കൂടി തെളിയിച്ചിരികയാണ്. പഞ്ചാബിലെയും ജമ്മുകശ്‍മീരിലെയും രാജസ്ഥാനിലെയും ജനാവാസ മേഖലകളിലേക്ക് അവർ ഡ്രോണുകൾ എറിഞ്ഞു.പാക്കിസ്ഥാൻ എങ്ങനെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതെന്ന് ലോകം കാണേണ്ടതുണ്ട്’’– ഛദ്ദ എക്സിൽ കുറിച്ചു….
https://x.com/ANI/status/1921052654454579395/photo/1
അതേസമയം, ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധമ്പൂർ, അംബാല, അമൃത്സർ, അവന്തിപുരം, ബഠിൻഡ, ഭുജ്, ബികാനേർ, ചണ്ഡീഗഡ്, ഹല്വാര, ഹിന്ദോൺ, ജൈസൽമേർ, ജമ്മു, ജാമനഗർ, ജോധ്പൂർ, കണ്ഡല, കൻഗ്ര (ഗഗ്ഗൽ), കെഷോദ്, കിഷൻഗർ, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പഠാൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. മേയ് 9 മുതൽ മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുക. ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു….