‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു; ഇടപെടല്‍ തേടി അതിർത്തി മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍

Spread the love

ഡൽഹി: ഇന്ത്യാ- പാകിസ്ഥാൻ സംഘർഷം തുടരുന്ന അതിർത്തി മേഖലയില്‍ മലയാളി വിദ്യാർത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു.

ഉടൻ നാട്ടിലേക്ക് എത്താനായി വിദ്യാർത്ഥികള്‍ സംസ്ഥാന സർക്കാരിന്റെ ഇടപടല്‍ തേടി. നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും സർക്കാർ സംവിധാനത്തില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്നും ബാരാമുള്ളയിലെ കാർഷിക സർവകലാശയിലെ വിദ്യാർത്ഥി ഫാത്തിമ സജ്വ പറഞ്ഞു.

’22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു. തമിഴ്നാട് , ഒറീസ,തെലുങ്കാന, ആന്ധ്ര അടക്കം സംസ്ഥാനങ്ങള്‍ കുട്ടികളെ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികള്‍ മാത്രമാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. മന്ത്രി രാജീവിനെ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. രാത്രി 8 മണിയാകുമ്പോള്‍ ബ്ലാക്ക് ഔട്ട് ആണ്. സ്ഫോടക ശബ്ദം കേള്‍ക്കുന്നുണ്ട്’. എത്രയും പെട്ടന്ന് ഇടപെടല്‍ വേണമെന്നും വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടു.