ഓപ്പറേഷൻ സിന്ദൂര്‍: ഇന്ത്യയുടെ ആക്രമണം ഭയന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ നിന്ന് ഒളിച്ചോടി; മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്തിക്കാമെന്ന് ഇന്ത്യൻ ഏജൻസികള്‍

Spread the love

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്.

video
play-sharp-fill

വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പാകിസ്ഥാൻ വളരെയധികം ഭയപ്പെട്ടിരുന്നു, തീവ്രവാദത്തിന് അഭയം നല്‍കുന്ന പാകിസ്ഥാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും ഇയാളുടെ പ്രത്യേക സഹായികളായ ഛോട്ടാ ഷക്കീലിനെയും മുന്ന ജിൻഗ്രയെയും പാകിസ്ഥാൻ ഒളിപ്പിച്ചു.

മൂവരും പാകിസ്ഥാൻ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്തിക്കാമെന്ന് ഇന്ത്യൻ ഏജൻസികള്‍ അറിയിച്ചു. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ഭയന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ജീവൻ രക്ഷിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ടെന്നും വൃത്തങ്ങള്‍ അവകാശപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ദാവൂദും കൂട്ടാളികളും പാകിസ്ഥാനില്‍ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നും ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ അത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഏജൻസി വൃത്തങ്ങള്‍ പറഞ്ഞു. ലഭ്യമായ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള എല്ലാത്തരം വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും ഏജൻസി അറിയിയിച്ചു.