
ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ 2025 മെയ് 25 വരെ നീട്ടി
മുംബൈ: ക്രിക്കറ്റ് ആരാധകർക്കുള്ള അൺലിമിറ്റഡ് ഓഫറിന്‍റെ പരിധി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വീണ്ടും വർധിപ്പിച്ചു. ഐപിഎല്ലിനുള്ള പ്രത്യേക ജിയോ അൺലിമിറ്റഡ് ഓഫർ മെയ് 25 വരെയാണ് നീട്ടിയത്. ഐപിഎൽ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് 17-നാണ് ജിയോ ഈ ഓഫർ അവതരിപ്പിച്ചത്. അന്ന് ഈ ഓഫർ മാർച്ച് 31 വരെയായിരുന്നു. കമ്പനി ഇതുവരെ മൂന്ന് തവണ ഈ ഓഫർ കാലാവധി നീട്ടിയിട്ടുണ്ട്.
കമ്പനി ആദ്യമായി ഈ ഓഫറിന്‍റെ അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടിയിരുന്നു. ഇതിനുശേഷം, ഐപിഎൽ ടൂർണമെന്‍റിന്‍റെ മധ്യത്തിൽ, കമ്പനി ഓഫറിന്‍റെ അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ഇപ്പോൾ ജിയോ ഈ ഓഫർ വീണ്ടും മെയ് 25 വരെ നീട്ടിയിരിക്കുന്നു. ഐപിഎൽ 2025-ന്‍റെ അവസാന മത്സരം ഈ ദിവസമാണ് നടക്കുന്നത്.
ജിയോ അൺലിമിറ്റഡ് ഓഫർ 2025 ജിയോയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും വേണ്ടിയുള്ളതാണ്. ഈ ഓഫർ ലഭിക്കാൻ ജിയോ ഉപയോക്താക്കൾ 299 രൂപയിൽ കൂടുതൽ റീചാർജ് ചെയ്യുകയോ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആക്ടീവാക്കുകയോ വേണം. എന്നാൽ ജിയോഭാരത്, ജിയോഫോൺ എന്നിവയിൽ വോയ്‌സ്-ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഓഫറിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് റിലയൻസ് ജിയോ പറയുന്നു. ജിയോ പ്രീപെയ്‌ഡ് ഉപയോക്താക്കൾ ഒരു മാസത്തെ റീചാർജ് പ്ലാൻ ആക്ടീവാക്കിയാൽ, അവർക്ക് ഒരു മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അതേസമയം, ഉപയോക്താക്കൾ 56 ദിവസത്തെ പ്ലാൻ ആക്ടീവാക്കിയാൽ അവർക്ക് രണ്ട് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‍സ്‍ക്രിപ്ഷൻ ലഭിക്കും.
299 രൂപയിൽ കൂടുതലുള്ള പ്ലാൻ അല്ലെങ്കിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ പ്രീപെയ്‌ഡ് വരിക്കാർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇതോടൊപ്പം, ജിയോഎയർ ഫൈബർ അല്ലെങ്കിൽ ജിയോ ഫൈബർ പുതിയ പ്ലാനിൽ 50 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു.