
ഓപ്പറേഷൻ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകൻ റിജാസ് എം ഷീബ സൈദീഖ് നാഗ്പൂരില്‍ അറസ്റ്റില്‍
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസില്‍ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റില്‍.
ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്‌എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0