video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homehealthഉപയോഗത്തിന് ശേഷം വെള്ളം കുപ്പി കഴുകാറില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഉപയോഗത്തിന് ശേഷം വെള്ളം കുപ്പി കഴുകാറില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Spread the love

ജോലിക്ക് പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴുമൊക്കെ ഒട്ടുമിക്ക ആളുകളുടെ കയ്യിലും വെള്ളത്തിന്റെ കുപ്പി ഉണ്ടാകാറുണ്ട്. എന്നാൽ എന്നും ഉപയോഗിക്കുന്നതുപോലെ നിങ്ങൾ എപ്പോഴും വെള്ളത്തിന്റെ കുപ്പി കഴുകാറുണ്ടോ? വെള്ളം കുപ്പി കഴുകേണ്ടത് എങ്ങനെയാണെന്ന് അറിയാം.

1. ആഴച്ചയിൽ ഒരിക്കൽ മാത്രം വെള്ള കുപ്പി കഴുകുന്നവരുണ്ട്. ഇത് എളുപ്പമാണെങ്കിലും ഓരോ തവണ ഉപയോഗിക്കുമ്പോഴും കഴുകേണ്ടത് അത്യാവശ്യമാണ്.

2. സോപ്പ് വെള്ളം, അല്ലെങ്കിൽ ചെറുചൂട് വെള്ളം ഉപയോഗിച്ച് കുപ്പി നന്നായി കുലുക്കി കഴുകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കഴിയുമെങ്കിൽ കുപ്പി വൃത്തിയാക്കുന്ന ബ്രഷ് ഉപയോഗിച്ച് തന്നെ കഴുകുന്നതാണ് നല്ലത്. ഇത് കറകളേയും പാടുകളേയും ഇല്ലാതാക്കുന്നു.

4. സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് കൊണ്ടുള്ള കുപ്പിയാണെങ്കിൽ ഡിഷ്‌വാഷറിലിട്ട് കഴുകുമ്പോൾ മുകൾ ഭാഗത്ത് ഇടാൻ ശ്രദ്ധിക്കണം.

5. വൃത്തിയാക്കുമ്പോൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. എപ്പോഴും ഉപയോഗിക്കുന്ന കുപ്പിയാണെങ്കിൽ ഓരോ ആഴ്ച്ചയിലും ഇത്തരത്തിൽ കഴുകി വൃത്തിയാക്കേണ്ടതുണ്ട്.

6. ഒരേ അളവിൽ വെള്ളവും വിനാഗിരിയും എടുത്തതിന് ശേഷം അത് കുപ്പിയിലേക്ക് ഒഴിക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം.

കുപ്പിയിൽ ഇങ്ങനെ കാണുന്നുണ്ടോ?

1. വെള്ളം കുപ്പിയിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതിനർത്ഥം കുപ്പി മാറ്റാൻ സമയമായി എന്നാണ്.

2. കുപ്പിക്ക് പൊട്ടലോ, വളവോ ഉണ്ടെങ്കിൽ പഴയത് മാറ്റി പുതിയത് വാങ്ങണം.

3. അണുക്കൾക്ക് ഇരിക്കാൻ വിധത്തിലുള്ള കറയോ അഴുക്കോ ഉണ്ടെങ്കിൽ മാറ്റാം.

4. കുപ്പിയുടെ നിറത്തിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഉടനെ തന്നെ മാറ്റേണ്ടത് അത്യാവശ്യമാണ്.

5. പഴയ കുപ്പിയിൽ നിന്നും ദുർഗന്ധം ഉണ്ടായാലും പുതിയത് വാങ്ങിക്കേണ്ടതുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments