മലകയറാൻ രാഷ്ട്രപതി എത്തില്ല ; മെയ് 19 ന് നടത്താനിരുന്ന ശബരിമല സന്ദർശനം ഒഴിവാക്കി രാഷ്ട്രപതി ദ്രൗപദി മുർമു

Spread the love

ഡൽഹി:  രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം ഒഴിവാക്കി. മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർ‌ശിക്കാനിരുന്നത്.

video
play-sharp-fill

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്താനിരുന്നത്. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.

രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18, 19 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group