video
play-sharp-fill

മുൻകാല അടുപ്പം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരം അനുമതിയല്ല, ബോംബെ ഹൈക്കോടതി.

മുൻകാല അടുപ്പം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരം അനുമതിയല്ല, ബോംബെ ഹൈക്കോടതി.

Spread the love

മുബൈ: ഒരു സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ സമ്മതം എക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈകോടതി.
മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാളുമായി പിന്നീട് നിർബന്ധിത ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടേണ്ടിവന്നാൽ അത് ബലാത്സംഘം തന്നെയാണെന്ന് കോടതി വിലയിരുത്തി.ജസ്റ്റിസുമാരായ നിതില്‍ ബി. സൂര്യവംശി, എം.ഡബ്ല്യു. ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നു തന്നെയാണ് അർഥം. അതില്‍ ഒരു അവ്യക്തതയുമില്ല. ഒരു സന്ദർഭത്തിൽ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്ന സ്ത്രീ മറ്റെല്ലായ്പ്പോഴും അതേ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കണമെന്നില്ല.

ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവം എന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group