video
play-sharp-fill

Saturday, May 17, 2025
HomeMainഎസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

Spread the love

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി. 99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 61,449 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് നേടി.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്.

ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്‌എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ട്. കഴിഞ്ഞ വർഷം 99.69 എസ്‌എസ്‌എല്‍സി പരീക്ഷയിലെ വിജയ ശതമാനം.

കേരളത്തിലെ 2,964 ഉം ലക്ഷദ്വീപിലെ ഒമ്ബതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 4,27,021 പേരാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.

വൈകിട്ട് നാലു മണി മുതല്‍ പിആർഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.

 

എസ്‌എസ്‌എല്‍സി (എച്ച്‌ഐ) ഫലം https://sslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) ഫലം https://thslchiexam.kerala.gov.in ലും എഎച്ച്‌എസ്‌എല്‍സി ഫലം https://ahslcexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments