കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവം; പ്രതികളെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Spread the love

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയ സമ്മതത്തിൽ പ്രതികളെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്.

video
play-sharp-fill

ഈ മാസം അഞ്ചാം തീയതിയാണ് വെള്ളൂർ സ്വദേശിയുടെ ഹീറോ ഹോണ്ടാ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയത്.

 

പരാതി പ്രകാരം കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളായ പത്തനംതിട്ട സ്വദേശികളായ അഭിജിത്ത്, ജിഷ്ണു വിജയൻ എന്നിവരെ പത്തനംതിട്ടയിൽ നിന്നും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.