video
play-sharp-fill

പഹല്‍ഗാം ഭീകരാക്രമണം; കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന സെമിനാര്‍ തടഞ്ഞ് വിസി

പഹല്‍ഗാം ഭീകരാക്രമണം; കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന സെമിനാര്‍ തടഞ്ഞ് വിസി

Spread the love

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച്‌ കേരള സർവകലാശാലയില്‍ തമിഴ് പഠനവകുപ്പ് ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. സംഭവത്തിൽ 24 മണിക്കൂറിനകം വിശദീകരണം നല്‍കാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നല്‍കി.

സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹൻ കുന്നുമ്മല്‍ അറിയിച്ചു.

ഒരു തമിഴ് മാസികയില്‍ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group