ചികിത്സയ്ക്കായി കുടുംബ സ്വത്തിൽ നിന്ന്‌ പണം ചെലവഴിച്ചതിലുള്ള വിരോധം ; കിടപ്പ്‌ രോഗിയായിരുന്ന സഹോദരനെ കൊലപ്പെടുത്തി ; ഡോക്ടർക്ക് ജീവപര്യന്തം

Spread the love

തിരുവനന്തപുരം: കിടപ്പ്‌ രോഗിയായിരുന്ന സഹോദരനെ കൊലപ്പെടുത്തിയ ജ്യേഷ്‌ഠന് ജീവപര്യന്തം തടവ്.വർക്കല സ്വദേശി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ വെറ്ററിനറി ഡോക്ടറായ ജ്യേഷ്‌ഠൻ സന്തോഷിനെയാണ്‌ (47) കോടതി ശിക്ഷിച്ചത്‌. ജീവപര്യന്തം തടവിന് പുറമെ പ്രതി 75,000 രൂപ പിഴയുംഒടുക്കണം.

video
play-sharp-fill

2022 സെപ്റ്റംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ സന്ദീപിന്‍റെ ചികിത്സയ്ക്കായി കുടുംബ സ്വത്തിൽ നിന്ന്‌ പണം ചെലവഴിച്ചിരുന്നു. ഇതിന്‍റെ വിരോധമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്.

സന്തോഷും അമ്മയും താമസിച്ചിരുന്ന വീടിന്‍റെ ഔട്ട്‌ ഹൗസിലാണ്‌ സന്ദീപ് കിടന്നിരുന്നത്. പണത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പ്രതി അമ്മ ഉറങ്ങിയശേഷം സന്ദീപിനെ കുത്തിക്കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group