ഉറിയില്‍ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്കേറ്റു; ജമ്മു നഗരത്തിലടക്കം പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുന്നു; കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യവും

Spread the love

ഡൽഹി: ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെ ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു.

video
play-sharp-fill

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയ്ക്കുശേഷം ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.

ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്. പാകിസ്ഥാന്‍റെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.

ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയും ജമ്മുവില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ പാക് ഡ്രോണുകള്‍ തകര്‍ത്തു. ജമ്മുവില്‍ മുഴുവൻ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു.